“പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും”: അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. “തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ ഇനി വിശേഷിപ്പിക്കേണ്ടത്” എന്ന വിമർശനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിരിക്കുന്നത്. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്, പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്നും രാഹുൽ പറഞ്ഞു.

Also Read; “കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പരോക്ഷമായി പോകുന്നത് ബിജെപിക്ക്”: ബിനോയ്‌ വിശ്വം എംപി

പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയത് കോൺഗ്രസിന് വിഷമമുള്ള കാര്യമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കരുണാകരൻ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ലെന്ന് പറഞ്ഞ രാഹുൽ പത്മജ വീണത് ചാണകക്കുഴിയിൽ എന്ന പ്രസ്താവനയും നടത്തി. പത്മജയുടെ പേരിൽ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല, കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Also Read; നാശത്തിലേക്കാ ബിജെപി നിങ്ങടെ പോക്ക്, ആദ്യം എ ഗ്രൂപ്പ് ഇപ്പൊ ദേ ബി ഗ്രൂപ്പ്, ഇനി അവര് തമ്മിൽ തല്ലി തീർത്തോളുമെന്ന് സോഷ്യൽ മീഡിയ

പത്മജയെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പത്മജയുടെ ഭർത്താവ് വേണുഗോപാലിനെയും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. തെരുവിൽ തല്ലുകൊണ്ട ആളുകളുടെ സ്വപ്നമാണ് രാഷ്ട്രീയ കാര്യ സമിതി, അതാണ് പത്മജയ്ക്ക് കൊടുത്തത്. സിപിഎമ്മിൽ പോയിരുന്നെങ്കിൽ പേരിനു വേണ്ടിയെങ്കിലും അവർ പറയുന്നത് അംഗീകരിക്കാമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News