യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ അറസ്റ്റിലായവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന ഭയമില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
Also Read : നവകേരള സദസ് എന്തിനെന്ന് നാടിന് ബോധ്യമായി: മുഖ്യമന്ത്രി
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല. മാത്രമല്ല അറസ്റ്റിലായവരുമായി രാഹുല്‍ മാങ്കൂട്ടത്തിനുള്ള വ്യക്തിപരമായ ബന്ധവും മറച്ചുവയ്ക്കാനും ആകില്ല. വ്യാജ തെരഞ്ഞെടുപ്പ് ഐഡി നിര്‍മ്മാണത്തില്‍ തെളിവുകള്‍ എതിരാകുന്നുവെന്നാണ് സൂചനകള്‍. അതിന്റെ രോഷം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണത്തിലുണ്ട്.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
കേസില്‍ നിന്നും രക്ഷപ്പെടാനാണ് യൂത്ത് കോണ്‍ഗ്രസ് ചില കലാപരിപാടികള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതില്‍ പങ്കുണ്ടെന്നും വി കെ സനോജ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത പ്രസിഡന്റ് ‘നോട്ട’യായിരിക്കുമെന്നും വി കെ സനോജ് പരിഹാസിച്ചു.
Also Read : തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ
വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണെന്നും വികെ സനോജ് കൂട്ടിച്ചേര്‍ത്തു. വ്യാജന്മാര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആകുന്ന സ്ഥിതിയാണ് കേരളത്തിലേതെന്ന് പരിഹസിച്ച വി കെ സനോജ് യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here