രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്മജക്കെതിരായ പ്രസ്താവന; ‘കോൺഗ്രസ് തന്നെ പരിശോധിക്കട്ടെ’: ഇ പി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്മജക്കെതിരായ പ്രസ്താവനയിൽ കോൺഗ്രസ് തന്നെ പരിശോധിക്കട്ടെ എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കരുണാരനെയും, ഭാര്യയെയും ആണ് മോശമായി പറഞ്ഞിരിക്കുന്നത്, അതാണോ കോൺഗ്രസിന്റെ സംസ്കാരം എന്ന് പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Also read:കോൺഗ്രസിന് തിരിച്ചടി; പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരായ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളി

അതേസമയം, പൂക്കോട് കോളേജിൽ നടന്നത് അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ്. ഒരു സംഘടനയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നത്. എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും അക്കൂട്ടത്തിലുണ്ട്. ശരിയായ അന്വേഷണത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട് എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News