പ്രതികളുമായി പാഞ്ഞ് സെല്‍റ്റോസ്… രാഹുലിന്റെ കൊറിയന്‍ കരുത്തനെ കയ്യോടെ പൊക്കി പൊലീസ്

യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍  പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ KL-26-L-3030 വെള്ള കിയ സെല്‍റ്റോസ് കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. രാഹുലിന് സ്വീകരണം നല്‍കിയ ശേഷം കെപിസിസി ഓഫീസില്‍ നിന്നും മടങ്ങുമ്പോഴാണ് തിരുവനന്തപുരം തൈക്കാട് വച്ച് പ്രതികളായ ഫെനി, ബിനില്‍ ബിനു എന്നിവരെ ഈ കാറില്‍ നിന്നും പൊലീസ് പിടികൂടിയത്. കാറിന് ആദ്യം പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് മേട്ടുക്കടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. അതേസമയം പ്രതികള്‍ പിടിയിലായത് തന്റെ കാറില്‍ നിന്നാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു.

പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും. നാല് പ്രതികള്‍ക്ക് കോടതി ഇന്നലെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. പിടിച്ചെടുത്ത കാര്‍ നിലവില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം രാഹുല്‍ കിയ സെല്‍റ്റോസ് സ്വന്തമാക്കുന്നത് 2020ലാണ്. അടൂര്‍ എസ്ആര്‍ടിഒ രജിസ്‌ട്രേഷനിലുള്ളതാണ് രാഹുലിന്റെ ഈ കാര്‍.

also read: നടൻ സൂര്യക്ക് പരിക്ക്; കങ്കുവയുടെ ചിത്രീകരണം നിർത്തിവച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉല്‍പ്പന്നമാണ് കിയ സെല്‍റ്റോസ്. 2019 ഓഗസ്റ്റിലാണ് ഇത് പുറത്തിറക്കിയത്. പരിഷ്‌കരിച്ച സെല്‍റ്റോസിനെ ഈ ജൂലൈ മാസത്തില്‍ ആണ് കിയ അവതരിപ്പിച്ചത്. പരിഷ്‌കരിച്ച ഡിസൈന്‍, സ്‌പോര്‍ട്ടി പെര്‍ഫോമന്‍സ്, മികച്ച എക്സ്റ്റീരിയര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പുതിയ സെല്‍റ്റോസ്. പുതിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് ടെക്-ലൈന്‍, ജിടി ലൈന്‍, എക്‌സ്-ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളില്‍ ലഭ്യമാണ്. ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. എന്‍എ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം മുതല്‍ 16.59 ലക്ഷം രൂപ വരെയാണ് വില. എന്നാല്‍ സെല്‍റ്റോസിന്റെ ഡീസല്‍ പതിപ്പിന് അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് വില.

പുതിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് 1.5 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്‍എ പെട്രോള്‍ എഞ്ചിന് 115 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുമെങ്കിലും ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 116 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ 6-സ്പീഡ് മാനുവല്‍, NA പെട്രോളുള്ള ഒരു CVT ഓട്ടോമാറ്റിക്, 6-സ്പീഡ് iMT, ടര്‍ബോ ഡീസല്‍ ഉള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ഉള്‍പ്പെടുന്നു.ടർബോ പെട്രോൾ എഞ്ചിന് 160 bhp കരുത്തും 253 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

also read: ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത പിഴ; കര്‍ശന നിയന്ത്രണവുമായി കേന്ദ്രം

കൂടാതെ 15 അതിസുരക്ഷാ ഫീച്ചറുകളും 17 എഡിഎഎസ് ലെവല്‍ 2 ഓട്ടോണമസ് ഫീച്ചറുകളും ഉള്‍പ്പെടെ 32 സവിശേഷതകളാണ് വാഹനത്തിലുള്ളത്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയും സെല്‍റ്റോസില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ എസ്യുവി 55 ശതമാനത്തിലധികവും കിയ സെല്‍റ്റോസിന് 60 ശതമാനത്തിനടുത്തുമാണ് വില്‍പ്പന. എന്നാല്‍ സോനെറ്റ് കോംപാക്റ്റ് എസ്യുവി, കാരന്‍സ് എംപിവി എന്നിവയെ അപേക്ഷിച്ച് മിഡ്-സൈസ് എസ്യുവിക്ക് മികച്ച വില്‍പ്പനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News