യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ വ്യാജ തിരിച്ചറിയൽ കാർഡ് ആരെങ്കിലും നിർമിച്ചോ എന്ന് അറിയില്ലെന്ന് രാഹുൽ പറഞ്ഞു. കേസിലെ പ്രതികളുമായി അടുപ്പമുണ്ട്, എന്നാൽ പ്രതികൾ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും രാഹുൽ പോലീസിനോട് പറഞ്ഞു.
ALSO READ: യൂത്ത് കോൺഗ്രസിന്റേത് ജനാതിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ മാസ്റ്റർ
നവംബർ 15 ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വ്യാപകമായി വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പല യൂത്ത് കോൺഗ്രസ് നേതാക്കളും വ്യാജരേഖ ചമച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
ALSO READ: കഞ്ചാവുമായി കെ.എസ്.യു സ്ഥാനാർഥി പിടിയിൽ, അറസ്റ്റ് കോളേജ് ഇലക്ഷൻ ദിവസം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here