രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ച പ്രവർത്തിയല്ല രാഹുൽ മാങ്കൂട്ടത്തിലിന്റേത്; എ കെ ബാലൻ

A K Balan Rahul Mankootathil

എൽ​​ഡിഎഫ് സ്ഥാനാർഥി പി സരിനോടുള്ള യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തി രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇനി ഇതാണോ കോൺഗ്രസിൻ്റെ സംസ്കാരം എന്ന് എകെ ബാലൻ ചോദിച്ചു. രാഹുൽ കാണിച്ചത് പത്തനംതിട്ടയെ അപമാനിക്കുന്ന സംഭവമാണ്. അഹംഭാവത്തിന് ഒരു പരിധി വേണം. രാഹുൽ മാന്യത പഠിക്കണം, സരിനോട് ക്ഷമാപണം നടത്തണമെന്നും എ കെ ബാലൻ പറഞ്ഞു.

കോൺഗ്രസ് കുപ്പിവള പൊട്ടുന്നത് പോലെ പൊട്ടാൻ പോവുകയാണ്. കള്ളപ്പണത്തിൻ്റെ കേന്ദ്രമാണ് ബിജെപി. ബിജെപിയിലും പൊട്ടിത്തെറി ഉണ്ടാകും. ഗൗരവതരമായ കാര്യമാണ് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. ഇഡി ക്കും ആദായനികുതി വകുപ്പിനും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും കൊടകര കുഴൽപ്പണ കേസിൽ നടപടിയെടുത്തിട്ടില്ല. കൊടകരയിൽ പോലീസ് അന്വേഷണം നടത്തട്ടെ പുനരന്വേഷണമാണോ തുടരന്വേഷണമാണോ വേണ്ടതെന്ന് തീരുമാനിക്കട്ടെയെന്നും എ കെ ബാലൻ പറഞ്ഞു.

Also Read: ശോഭാ സുരേന്ദ്രൻ പറഞ്ഞത് കള്ളം; തിരൂർ സതീശന്റെ വീട്ടിൽ ശോഭ എത്തിയതിനുള്ള തെളിവുകൾ പുറത്ത്

ബിജെപിയുടെ മറ്റൊരു തട്ടിപ്പായിരുന്നു ഇലക്ടറൽ ബോണ്ട്. വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കയുടെ ഭർത്താവും ബിജെപിക്ക് പണം നൽകിയിട്ടുണ്ടെന്നും എ കെ ബാാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News