ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് സൂചന. വയനാട് കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ റായ്ബറേലി നിലനിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.
രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക മത്സരിച്ചേക്കുമെന്ന സൂചന പുറത്തുവരുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ വയനാട് ഡിസിസിയോ കെപിസിസിയോ വ്യക്തത വരുത്തിയിട്ടില്ല. റായ്ബറേലിയില്‍ ജയിച്ചാലും തന്റെ കുടുംബാംഗങ്ങളെ പോലെ കാണുന്ന വയനാട്ടുകാരെ രാഹുല്‍ ഗാന്ധി കൈവിടില്ലെന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. നിലവില്‍ മറിച്ചാണ് സൂചനകള്‍ പുറത്തുവരുന്നതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കാം.
ALSO READ:‘തൃശൂരിൽ മുരളി തോറ്റത് കോൺഗ്രസിന്റെ വർഗീയ രാഷ്ട്രീയം കാരണം’: പത്മജ വേണുഗോപാൽ
അതേസമയം ഫലപ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ് എന്‍ഡിഎയും ഇന്ത്യാ സഖ്യവും. ദില്ലിയില്‍ ഇരു മുന്നണികളും ഇന്ന് യോഗം ചേരും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ത്യാ സഖ്യ മുന്നണി നേതാക്കള്‍ തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വിജയമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു.
ആര്‍ക്കും വ്യക്തമായ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ചര്‍ച്ചകളും തന്ത്രങ്ങളും മെനയുകയാണ് മുന്നണികള്‍. എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം തൊട്ടെങ്കിലും ദില്ലിയിലെ ബിജെപി ആസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടായില്ല. ഒപ്പമുളള മുന്നണികള്‍ മറുകണ്ടം പോകുമോയെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ അടക്കമുളള സഖ്യകക്ഷികളുമായി അമിത് ഷായും ജെ പി നദ്ദയും നിരന്തരം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം എഐസിസി ആസ്ഥാനം ഉത്സവ ലഹരിയിലായിരുന്നു. പ്രവര്‍ത്തകര്‍ മധുരം വിളമ്പിയും കൊട്ടും താളവുമായി കോണ്‍ഗ്രസ് ഓഫീസില്‍ ഒത്തുകൂടി.
ALSO READ:വില്‍പ്പനക്കായി കൈവശംവെച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here