മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി രാഹുൽ നേർവർക്കാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Rahul Narwekar

മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി രാഹുൽ നേർവർക്കാർ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 11ന് മന്ത്രിസഭാ വിപുലീകരണത്തിന് സാധ്യത. മഹായുതി സഖ്യത്തിൽ വകുപ്പുകളുടെ വിഭജനവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾക്കിടയിലും ആഭ്യന്തരത്തിന് വേണ്ടിയുള്ള വടംവലിയിലാണ് ശിവസേനയും ബിജെപിയും.

മഹാരാഷ്ട്രാ നിയമസഭാ സ്പീക്കറായി കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ രാഹുൽ നേർവർക്കാർ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.

Also Read: 1991ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിന് എതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചു

അതെ സമയം മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകളാണ് മഹായുതി സഖ്യത്തിൽ നടക്കുന്നത്. ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരാണ് തിരക്കിട്ട ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ഫോർമുലയിൽ ധാരണയായിട്ടുണ്ടെന്നാണ് പുറത്ത് വരുന്നതെങ്കിലും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട തർക്കം തീർന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി ആഭ്യന്തരം അടങ്ങുന്ന പ്രധാന വകുപ്പുകളാണ് ശിവസേന ഇപ്പോഴും പിടിമുറുക്കുന്നത്. എന്നാൽ ആഭ്യന്തരം വിട്ടു കൊടുക്കില്ലെന്ന പിടിവാശിയിലാണ് ബിജെപി. റിപ്പോർട്ടുകൾ പ്രകാരം മന്ത്രിസഭാ വികസനം ഡിസംബർ പതിനൊന്നിനോ പന്ത്രണ്ടിനോ നടന്നേക്കും.

Also Read: ശരദ് പവാർ പണി തുടങ്ങി; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുടെ യോഗം ഡൽഹിയിൽ

അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ധനകാര്യവും, ബിജെപി ആഭ്യന്തര വകുപ്പും നിലനിർത്താനാണ് സാധ്യത. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് നഗരവികസനമാണ് ബിജെപി പരിഗണിക്കുന്നത്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ പരമാവധി 43 മന്ത്രിമാർക്കാണ് പരിഗണനയുള്ളത്. മഹായുതി സഖ്യത്തിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ബി.ജെ.പിക്ക് 21 മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവസേനയ്ക്ക് 11 മുതൽ 12 വരെ മന്ത്രി സ്ഥാനങ്ങളും എൻസിപിക്ക് ഒമ്പത് മുതൽ 10 വരെ മന്ത്രിസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ എണ്ണത്തിൽ അന്തിമ തീരുമാനം ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാകുമെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News