കലാപബാധിതപ്രദേശത്തേയ്ക്കുള്ള യാത്രയ്ക്കിടെ പൊലീസ് തടഞ്ഞ രാഹുൽ ഗാന്ധി തത്ക്കാലം ഇംഫാലിലേക്ക് മടങ്ങി. മണിപ്പൂരിൽ തന്നെ തുടരുമെന്നും യാത്ര ഒരു കാരണവശാലും നിർത്തലാക്കില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ALSO READ: കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്
ഇന്ന് കാലത്ത് മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ കലാപബാധിത പ്രദേശങ്ങളിലേക്കുള്ള വഴിമധ്യേ പൊലീസ് തടഞ്ഞിരുന്നു. രാഹുൽ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹത്തിന് മുൻപിൽ ബാരിക്കേഡുകൾ വെച്ചായിരുന്നു പൊലീസ് തടഞ്ഞത്. മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണന്നും രാഹുൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നുമായിരുന്നു പൊലീസ് വാദം. ഒരു മണിക്കൂറോളമായി രാഹുലിനെ തടഞ്ഞിട്ടതിനെ തുടർന്ന് പോലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. നൂറുകണക്കിന് മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ALSO READ: ഓസ്‌കര്‍ ജൂറി അംഗമാകാന്‍ ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് ക്ഷണം
രാഹുലിനെ യാത്രാമധ്യേ തടഞ്ഞതിൽ കെ.സി വേണുഗോപാലും രോഷം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയെ കാണാർ ആളുകൾ റോഡിനിരുവശവും നിൽക്കുകയാണ്. എന്തിനാണ് ഞങ്ങളെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും എന്തുകൊണ്ടാണ് പൊലീസ് മുമ്പോട്ട് പോകാൻ അനുവദിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ കാണാൻ മാത്രമാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് വിശധീകരിച്ച കെ.സി വേണുഗോപാൽ ലോക്കൽ പൊലീസിന് ആരാണ് നിർദ്ദേശം നൽകിയതെന്ന് തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്. രാഹുൽ വന്ന സമയത്തും മണിപ്പൂരിൽ സംഘർഷം കനക്കുകയായിരുന്നു. പുലർച്ചെ കാങ്‌പോക്പി ജില്ലയിൽ വെടിവയ്പ്പ് ഉണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here