രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച പാചകക്കാരെപ്പറ്റി വെളിപ്പെടുത്തി രാഹുല്‍

ഭക്ഷണത്തിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ചും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച പാചകക്കാരനെയും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാറിലെ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനാണ് രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച പാചകക്കാരനെന്ന വിശേഷണം രാഹുല്‍ നല്‍കിയത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടിലെ മികച്ച പാചകക്കാരിയേയും പറ്റി അഭിമുഖത്തില്‍ രാഹുല്‍ വെളിപ്പെടുത്തി.

തന്റെ വീട്ടില്‍ ഏറ്റവും മികച്ച ഭക്ഷണമുണ്ടാക്കുന്നത് അമ്മ സോണിയ ഗാന്ധിയാണ്. തന്റെ സഹോദരി പ്രിയങ്ക ഗാന്ധിക്ക് താന്‍ ഇങ്ങനെ പറയുന്നത് ഇഷ്ടപ്പെടില്ല. എന്നാല്‍ രണ്ടാം സ്ഥാനത്ത് പ്രിയങ്കയാണ്. താന്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് വരുന്നത് എന്നും രാഹുല്‍ പറഞ്ഞു.

ഫ്രഞ്ച് ഭക്ഷണത്തേക്കാള്‍ തനിക്ക് ഇഷ്ടം ഇന്ത്യന്‍ ഭക്ഷണമാണ്. ദില്ലിയില്‍ ഭക്ഷണത്തിനായി അന്വേഷിക്കുമ്പോള്‍ സ്‌പൈസിയേക്കാള്‍ മധുരമുള്ളതാണ് തെരഞ്ഞെടുക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാവിലെ കാപ്പിയും വൈകുന്നേരം ചായയുമാണ് താന്‍ കുടിക്കാറുള്ളത് എന്നും രാഹുല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News