തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ഭ്രമയുഗത്തിന്റെ സംവിധാനം രാഹുല്‍ സദാശിവന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഭ്രമയുഗം എന്ന പേര് വന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ സദാശിവൻ.
ALSO READ: അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്
‘ഏജ് ഓഫ് മാഡ്‌നെസ്സ് എന്ന ടാഗ്‌ലൈന്‍ ഈ സിനിമയുടെ സമയത്താണ് മനസില്‍ വന്നത്. പക്ഷേ, ഭ്രമയുഗം എന്ന പേര് കുറേ മുമ്പ് തന്നെ മനസില്‍ വന്നതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഭൂതകാലത്തിന് മുമ്പ് തന്നെ ആ പേര് കിട്ടിയിരുന്നു. ആ പേര് വേണോ വേണ്ടയോ എന്ന് കുറേക്കാലം ആലോചിച്ചുകൊണ്ടിരുന്നു. ഏജ് ഓഫ് മാഡ്‌നെസ്സ് എന്ന ടാഗ്‌ലൈനും കൂടെ കൊടുത്താല്‍ നന്നാകുമെന്ന് തോന്നി എന്നും രാഹുൽ പറഞ്ഞു. എന്നാൽ ‘ബി’ വെച്ച് തുടങ്ങണമെന്നും ‘എം’ എന്ന അക്ഷരത്തില്‍ അവസാനിക്കണമെന്നും ഉള്ളതുകൊണ്ടാണ് ഭ്രമയുഗം എന്ന പേര് കിട്ടിയത്. ആദ്യം തൊട്ടേ മനസിലുണ്ടായിരുന്ന ആ പേര് ടി.ഡി. രാമകൃഷ്ണന്‍ സാറിനോടും കൂടെ സംസാരിച്ച് ഉറപ്പിക്കുകയായിരുന്നു’ എന്നാണ് സംവിധായകൻ പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും, വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here