എന്തുകൊണ്ട് ഭ്രമയുഗത്തിൽ മമ്മൂട്ടി? ‘അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്’, സിനിമ കാണാൻ പ്രായം പ്രശ്നമോ? സംവിധായകൻ പറയുന്നു

ഭ്രമയുഗത്തിൽ എന്തുകൊണ്ട് മമ്മൂട്ടി എന്ന നടനെ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ രാഹുൽ സദാശിവൻ. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞതെന്നും ആ മൂന്നിലും അദ്ദേഹം ഓക്കെ ആയിരുന്നെന്നും രാഹുൽ പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു സംവിധായകൻ്റെ വെളിപ്പെടുത്തൽ.

ALSO READ: ‘പോർച്ചുഗീസുകാരുടെ ഇന്ത്യൻ അധിനിവേശം, മലയാളസിനിമയിലെ പുത്തൻ അനുഭവം’: ഭ്രമയുഗത്തിൻ്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി

‘ആദ്യ വിവരണത്തിലേ മമ്മൂട്ടി യെസ് പറഞ്ഞിരുന്നു. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഇത് എന്നും വ്യത്യസ്‍തമായ കാലഘട്ടത്തിലാണ് അവതരിപ്പിക്കുന്നത് എന്നും വേറിട്ട ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നും മമ്മൂട്ടിയെ ധരിപ്പിച്ചു. കഥയും ഇഷ്‍ടപ്പെട്ടതോടെ മമ്മൂട്ടി ചെയ്യാമെന്ന് പറയുകയായിരുന്നു. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട് സിനിമയിൽ. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണ്’, രാഹുല്‍ സദാശിവൻ വെളിപ്പെടുത്തുന്നു.

ALSO READ: ‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

അതേസമയം, ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ ഭ്രമയുഗത്തിന് ബന്ധമില്ലെന്ന് രാഹുൽ പറഞ്ഞു. സിനിമ പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ എന്നും രാഹുല്‍ സദാശിവൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News