റിലീസ് ദിവസം മുതൽ തിയേറ്ററുകളിൽ ആവേശമുയർത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം എല്ലാത്തരം പ്രേഷകരിലും മികച്ച അഭിപ്രായമാണ് നേടുന്നത്.
ALSO READ: കോൺഗ്രസിന് വഴങ്ങി ലീഗ്; രണ്ട് സീറ്റിൽ മത്സരിക്കും, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കൊടുമൺ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ മേക്ഓവർ ഏറെ ശ്രദ്ധനേടിയിരുന്നു. കറ പിടിച്ച പല്ലുകളും നരച്ച മുടിയും എല്ലാം കൊടുമൺ പോറ്റിയെ മികച്ചതാക്കിയ ഘടകങ്ങൾ ആയിരുന്നു.ഇപ്പോഴിതാ മമ്മൂട്ടിയുടെ മേക്ഓവറിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് രാഹുൽ സദാശിവൻ. പോറ്റിക്കായി മമ്മൂട്ടിയുടെ ക്ലീൻ ആയ പല്ല് വൃത്തികേട് ആക്കേണ്ടി വന്നുവെന്നും രാഹുൽ പറഞ്ഞു.
‘മമ്മൂക്കയുടെ പല്ല് നല്ല ക്ലീൻ ആൻഡ് നീറ്റ് ആയിട്ടുള്ളതാണ്. അത് വൃത്തികേട് ആക്കണം എന്നൊരു കാര്യം ഉണ്ടായിരുന്നു. ഞാൻ അത് പറഞ്ഞപ്പോൾ മമ്മൂക്ക തന്നെ പല്ല് വെക്കാം എന്ന് പറഞ്ഞു. കാരണം ഈ കഥാപാത്രം എപ്പോഴും മുറുക്കുന്നതാണല്ലോ, അപ്പോൾ പല്ലാകെ കറപിടിച്ചിരിക്കും. അങ്ങനെ മമ്മൂക്ക ശരി എന്ന് പറഞ്ഞിട്ടാണ് അത് ചെയ്തത്.പിന്നെ മേക്കപ്പ് ട്രയൽ ചെയ്ത് ഞാൻ മമ്മൂക്ക ആദ്യമായിട്ട് കാണുന്നത്. മേക്കപ്പ് ചെയ്തുകഴിഞ്ഞപ്പോഴാണ് മുഴുവൻ ക്യാരക്ടറിലേക്ക് എത്തിയത് എന്നും രാഹുൽ പറഞ്ഞു.
കൂടാതെ പോറ്റിയുടെ കഴുത്തിലുള്ള മാല മമ്മൂട്ടിയുടെ കൂട്ടിച്ചേർക്കലാണെന്നും രാഹുൽ പറഞ്ഞു.മാലയൊക്കെ മമ്മൂക്കയുടെ ഇൻപുട്ട് ആയിരുന്നു. നഗ്നമായ ശരീരമല്ലേ, ഒരു മാലയും കൂടി ഉണ്ടെങ്കിൽ രസം ആയിരിക്കും എന്ന് മമ്മൂക്ക ആണ് പറഞ്ഞതാണ്. അതൊക്കെ മമ്മൂക്കയുടെ കൂട്ടിച്ചേർക്കലുകളാണ്. അത് ക്യാരക്ടറിനെ കുറച്ചുകൂടെ എൻഹാൻസ് ചെയ്തു,’ എന്നും രാഹുൽ പറഞ്ഞു.
ALSO READ: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3300 കിലോ ലഹരി മരുന്ന് പിടികൂടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here