പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും ചുമതലകൾ നൽകിയിരുന്നു എന്ന് പറഞ്ഞ ചാണ്ടി ഉമ്മന് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. ഉപതെരഞ്ഞെടുപ്പിലെ ചുമതലകൾ സംബന്ധിച്ച് ചാണ്ടി ഉമ്മന് പരാതി ഉണ്ടെങ്കിൽ അത് നേതൃത്വത്തോടാണ് പറയേണ്ടതെന്നും താൻ നേതൃത്വത്തിൻ്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്നവുമില്ലെന്നും സഹോദര തുല്യനാണ് അദ്ദേഹമെന്നും രാഹുൽമാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിൻ്റെ സാന്നിധ്യം തൻ്റെ വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം ഇപ്പോൾ അതൃപ്തിയറിയിച്ചിരിക്കുന്നത് പാർട്ടി നേതൃത്വത്തെയാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ ഉള്ളവരാണെന്നും രാഹുൽ പറഞ്ഞു.
എൻ്റെയും അദ്ദേഹത്തിൻ്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്, അവിടെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടി വന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here