ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വമ്പന്‍ ഭൂരിഭക്ഷം നേടി വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. വയനാടാണോ റായ്ബറേലിയാണോ എന്ന കാര്യത്തില്‍, വയനാട് ഒഴിവാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി
യുപിയിലെ റായ്ബറേലി സീറ്റ് നിലനിര്‍ത്താനും പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാനും പ്രവര്‍ത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.
ജയിച്ച മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് രാജി സമര്‍പ്പിക്കേണ്ട അവസാന തീയതി നാളയായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. രണ്ടും മണ്ഡലങ്ങളിലും വിജയിച്ചാല്‍, വിജയിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി പതിനാല് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണം. വയനാട് ഒഴിയുന്നതിലെ വിഷമം രാഹുല്‍ ഗാന്ധി പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യത.
ALSO READ: ഇത് അഭിമാന സല്യൂട്ട്; ഐഎഎസ് ഓഫീസറായ മകൾക്ക് എസ്പിയായ പിതാവിൻ്റെ ബിഗ് സല്യൂട്ട്!
ഏഴു കേന്ദ്രമന്ത്രിമാരെയാണ് യുപില്‍ ഇന്ത്യ സഖ്യം പരാജയപ്പെടുത്തിയത്. വയനാട് ഒഴിവ് വന്നാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് വിവരം.
പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് പ്രിയങ്ക ഉപേക്ഷിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here