രാഹുൽ മോദി സമുദായത്തെ അപമാനിക്കാൻ ശ്രമിച്ചു; രവിശങ്കർ പ്രസാദ്

രാഹുൽ ഗാന്ധിയുടെ അയോഗ്യനാക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധി മോദി സമുദായത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

കോടതി പരിഗണിച്ചത് തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ്. അതുകൊണ്ടുതന്നെ അയോഗ്യത അദാനിയെ ചൊല്ലിയെന്ന വാദം തെറ്റാണ്. കോടതി ആവശ്യപ്പെട്ടിട്ടും രാഹുൽ മാപ്പ് പറഞ്ഞില്ല. രാഹുൽ ആവർത്തിച്ച് കള്ളം പറയുകയാണെന്നും അദ്ദേഹത്തിനെതിരെ രാജ്യവ്യാപകപ്രചാരണം നടക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

അതേസമയം, തനിക്ക് ആരെയും ഭയമില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഭയപ്പെടുന്ന ആളല്ല എന്ന് ബിജെപിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യം താൻ ഇനിയും ഉയർത്തുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു പത്രസമ്മേളനത്തിൽ തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News