രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഭോപ്പാല്‍ വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം ദില്ലിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു രാഹുലും സോണിയയും. മോശം കാലാവസ്ഥമൂലം ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ വിമാനം ദില്ലിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Also Read: I.N.D.I.A; പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News