പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഔദ്യോഗിക ഓഫിസിൽ ദക്ഷിണ കൊറിയൻ പൊലീസ് റെയ്ഡ് നടത്തി. പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനിന്റെയും സിയോൾ മെട്രോപൊളിറ്റൻ പൊലീസിന്റെയും മേധാവികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഈ നിർണ്ണായക നീക്കം ഉണ്ടാകുന്നത്.
റെയ്ഡ് പുരോഗമിക്കുന്നതിനിടെ മറ്റ് ചില നാടകീയ രംഗങ്ങൾ കൂടി അരങ്ങേറി. മുൻ ഡിഫൻസ് ചീഫും മന്ത്രിയുമായ കിം ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇത്.ആത്മഹത്യാശ്രമത്തിനിടെ ചില ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുവെന്നും നിലവിൽ കിംമിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്നുമാണ് കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോങ്-ഹേ അറിയിച്ചിരിക്കുന്നത്.
ALSO READ;അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി
പ്രോസിക്യൂട്ടർമാരുടെ അഭ്യർത്ഥന പ്രകാരം സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ബുധനാഴ്ചയാണ് കിമ്മിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപ കുറ്റമടക്കം ചുമത്തിയിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊറിയൻ നാഷണൽ പോലീസ് ഏജൻസിയുടെ കമ്മീഷണർ ജനറൽ ചോ ജി-ഹോ, സിയോൾ മെട്രോപൊളിറ്റൻ പോലീസ് ഏജൻസിയുടെ തലവൻ കിം ബോങ്-സിക്ക് എന്നിവരും കലാപത്തിൻ്റെ പേരിൽ അറസ്റ്റിലായി.വാറൻ്റില്ലാതെ കസ്റ്റഡിയിലെടുത്ത ചോയെയും കിമ്മിനെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് 48 മണിക്കൂർ വരെ തടവിൽ പാർപ്പിചച്ചേക്കുമെന്നാണ് വിവരം.
കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ പട്ടാള നിയമം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. രാത്രി ഏർപ്പെടുത്തിയ നിയമം പുലരും മുൻപേ പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍ പിന്‍വലിച്ചു. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിൽ പ്രസിഡന്റിന്റെ യു ടേൺ.വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യോൾ വ്യക്തമാക്കിയിരുന്നു.
1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.
ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.
സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here