ഹൈദരാബാദിലെ യൂസുഫ്ഗുഡയിലെ മന്തി – ഷവര്‍മ യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സാഹചര്യങ്ങള്‍. നിരന്തം വൃത്തിയാക്കാത്ത ചിമ്മിനയും എക്‌സഹോസ്റ്റും, തുറന്നുവച്ചിരിക്കുന്ന ഡസ്റ്റ്ബിന്നുകള്‍, പാഴായ ഭക്ഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുക, അടുക്കളയിലെ തറയില്‍ ഭക്ഷണവേസ്റ്റുകള്‍ ചിന്നിച്ചിതറി കിടക്കുക അതായത് വൃത്തിയും വെടിപ്പുമില്ലാത്ത അടുക്കളയിലാണ് മന്തിയും ഷവര്‍മയും അടക്കമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളും ചേരുവകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നതെന്ന് അര്‍ഥം.
ALSO READ: കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
വൃത്തിയില്ലാത്ത സാഹചര്യത്തില്‍ തുറന്നുവച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍, പെസ്റ്റ് കണ്‍ട്രോള്‍ റിക്കോര്‍ഡുകളോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ അവരുടെ പക്കല്ലില്ലെന്നും ഭക്ഷ്യ സുരക്ഷ ഉദ്യോഗ്യസ്ഥര്‍ പറയുന്നു. മതിയായ രീതിയിലുള്ള വെന്റിലേഷനില്ലാത്ത ഇത്തരം മന്തി ഷവര്‍മ്മ യൂണിറ്റുകളില്‍ മൈക്രോവേവ് ഓവനോ മറ്റ് സാധനങ്ങളോ ദിവസേന വൃത്തിയാക്കാറുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഭക്ഷണം ഉണ്ടാക്കുന്നവര്‍ ഗ്ലോവുകള്‍, ഹെയര്‍നെറ്റ് എന്നിവ ഉപയോഗിക്കാറുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഫ്രിഡ്ജിലെ ഫ്രീസറില്‍ അഴുക്കുജലം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഒട്ടും വൃത്തിയില്ലാത്ത അഴുക്കുനിറഞ്ഞ തറയിലാണ് ഭക്ഷണസാമഗ്രഹികള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റൗവും പാത്രങ്ങളും വൃത്തിയാക്കിയിരുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മറ്റ് ചിലയിടങ്ങളില്‍ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിക്കന്‍ ഗ്രില്ലില്‍ നിറയെ പൊടിയും അഴുക്കുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here