പ്രശസ്ത എഡ് ടെക്ക് ആപ്ലിക്കേഷനായ ബൈജൂസിന്‍റെ ഉടമയായ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ധന വിനിമയ സംബന്ധമായ കാര്യങ്ങളിലാണ് അന്വേഷണം. ബംഗളൂരുവിലെ ഭവാനി നഗറിലെ ഒഫീസ് സമുച്ചയത്തിലെ രണ്ട് ഒഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്.
നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തതായി റെയിഡിനു ശേഷം ഇഡി വ്യക്തമാക്കി. ബൈജുവിന്‍റെ തിങ്ക് ആന്ഡ് ലേണ്‍ എന്ന കമ്പനി 2011 മുതല്‍ 2023 വരെ 28000 കോടി രൂപയുടെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്‍റെ രേഖകള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here