സംസ്ഥാനത്ത് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ വ്യാപക പരിശോധന. കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും തുടരും.
സംസ്ഥാന വ്യാപകമായി 21 പ്രമുഖ സെലിബ്രിറ്റി, ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമാണ് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്.
പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കഴിഞ്ഞ 6 മാസമായി ഇവരുടെ നീക്കങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പിലൂടെ ലഭിക്കുന്ന കോടികളുടെ വരുമാനം മറച്ചു വച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.
Also Read : സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ 164.56 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
സംസ്ഥാനത്തുടനീളം ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 32.51 കോടി രൂപയുടെ ഇടപാടാണ് പ്രാഥമികമായി കണ്ടെത്തിയത്. നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളില്‍ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here