കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്; ട്രെയിന്‍ യാത്രകള്‍ തടസപ്പെടും

കര്‍ഷക സമരം നടത്തുന്ന സംഘടനകള്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയല്‍ പ്രതിഷേധം സംഘടിപ്പിക്കും. ദേശവ്യാപകമായാണ് പ്രഖ്യാപനം. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് റെയില്‍ രോക്കോ തടസപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതിഷേധ രീതി കര്‍ഷകര്‍ സ്വീകരിക്കുന്നത്.

ALSO READ:  ഗൂഗിള്‍ മാപ്പിന്റെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം

കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പാന്തറാണ് ഇന്ന് റെയില്‍ രോക്കോ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. രാജ്യത്തെ എല്ലാ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും തങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാല്‍ യാത്രാ പദ്ധതികള്‍ ഒന്നു വൈകിപ്പിക്കണമെന്ന് ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

ALSO READ: കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

സര്‍ക്കാരുമായി നാലു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചില്ല. മിനിമം താങ്ങുവിലയ്‌ക്കൊപ്പം കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍, വൈദ്യുതി താരിഫില്‍ ഉയര്‍ച്ച ഉണ്ടാകരുത് തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News