വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാര്‍; കാരണം കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ

ട്രെയിന്‍ യാത്ര തന്നെ അപകടത്തിലാക്കുന്ന തരത്തില്‍, സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതിനും ഇടയിലുള്ള പല പോയിന്റുകളിലും വേഗത നിയന്ത്രണം ട്രെയിന്‍ ഡ്രൈവര്‍മാര്‍ ലംഘിക്കുന്നതിനുള്ള കാരണം കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ച് ഇന്ത്യന്‍ റെയില്‍വേ.

ഇത്തരം ഒരു ബോര്‍ഡ് രൂപീകരിക്കാനുള്ള കാരണവും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന റിവര്‍ ബ്രിഡ്ജില്‍ മണിക്കൂറില്‍ 20 കിമീ വേഗതയില്‍ സഞ്ചരിക്കേണ്ടതിന് പകരം 120 കിമീ വേഗതയിലാണ് രണ്ട് ലോക്കോപൈലറ്റുമാര്‍ ട്രെയിന്‍ ഓടിച്ചത്.

ALSO READ:വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

ആദ്യത്തെ സംഭവത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍, ഗതിമാന്‍ എക്‌സ്പ്രസ്, ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷനും ഉത്തര്‍പ്രദേശ് വീരഗംഗ ലക്ഷമീഭായി ഝാന്‍സി ജംഗ്ഷനും ഇടയില്‍, ആഗ്ര കാന്റിന് സമീപമുള്ള ജാജുവ മാനിയ റെയില്‍വേ സ്റ്റേഷനിടയില്‍ വേഗത നിയന്ത്രണം തെറ്റിച്ചു. ഇതിന് രണ്ടുദിവസത്തിന് ശേഷം ജമ്മുവിലെ കത്രയ്ക്കും മധ്യപ്രദേശിലെ ഇന്റോറിനും ഇടയില്‍ മണിക്കൂറില്‍ 120 കിലേമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിച്ചു.

ALSO READ: കോഴിക്കോട് ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍

ഈ സംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ, ജൂണ്‍ 3 ന് റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകളിലേക്കും ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും, ”ലോക്കോ പൈലറ്റുമാര്‍ക്കും ട്രെയിന്‍ മാനേജര്‍മാര്‍ക്കും (ഗാര്‍ഡുകള്‍) നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ റെയില്‍വേ ബോര്‍ഡ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്” എന്ന് അറിയിക്കുകയും ചെയ്തു. ഫീല്‍ഡ് തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലോക്കോ പൈലറ്റുമാരുമായി സംവദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 5 ന് ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ എല്ലാ സോണുകളോടും ഓരോ ഡിവിഷനില്‍ നിന്നും ലോക്കോ പൈലറ്റുമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here