‘തീവണ്ടി ഡ്രൈവർമാർക്കും’ ഇനി എഐ പിഴ; കോട്ടുവായിട്ടാലും ഫൈൻ അടയ്ക്കണം

തീവണ്ടി ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ. ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. തീവണ്ടിയോടിക്കുമ്പോൾ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയിൽ പതിഞ്ഞാൽ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം.

ALSO READ: മുഖ്യമന്ത്രിക്ക് അനുവദിച്ച ബസിൽ ആഡംബരങ്ങളില്ല, വാങ്ങിയത് വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട്: മന്ത്രി ആന്റണി രാജു

ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളിൽ എഐ സംവിധാനം പ്രവർത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലും ഇത് വ്യാപിപ്പിക്കാനാണ് റയിൽവെയുടെ തീരുമാനം. എഐ സാങ്കേതികവിദ്യയുടെ വരവോടെ ട്രെയിൻ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ലോൺ ആപ്പ് ഭീഷണി; കോഴിക്കോട് 25-കാരി ആത്മഹത്യക്ക് ശ്രമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News