മദ്യലഹരി; എ സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

മദ്യലഹരിയിൽ സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ. റെയിൽവേ ജീവനക്കാരൻ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. ജബൽപൂർ റെയിൽവേ ഡിവിഷണിലെ മെക്കാനിക്കൽ ജീവനക്കാരനാണ് സസ്​പെൻഷൻ ലഭിച്ചത്.

Also Read: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍

ആഗസ്റ്റ് ഒമ്പതിന് ട്രെയിനിന്റെ ബി6 കോച്ചിലായിരുന്നു സംഭവം. പുതിയ പെൻഷൻ പദ്ധതിക്കെതിരെ ഡൽഹി നടക്കുന്ന സമരത്തിൽ പ​ങ്കെടുക്കാനായാണ് ഇയാൾ ട്രെയിനിൽ കയറിയത്. തുടർന്ന് മദ്യലഹരിയിൽ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇതിനിടക്ക് കോച്ചിനുള്ളിൽ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു.

യാത്രക്കാർ ഇയാൾ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ പകർത്തി പങ്കുവെച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ ജീവനക്കാരനെ സസ്​പെൻഡ് ചെയ്യാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

Also Read: ‘ശൈലജ ടീച്ചറുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം; നിര്‍ബന്ധമായും പഠിക്കേണ്ടതില്ല’; കണ്ണൂര്‍ പ്രോ വിസി കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News