സിമ്പിൾ ആൻഡ് പവർഫുൾ; ഇനി എല്ലാം ഒരു കുടക്കീഴിൽ നിർണായക തീരുമാനവുമായി റെയിൽവേ

Indian Railway

ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസ് എല്ലാം ഇനി ഒറ്റ ആപ്പിൽ ലഭ്യമാക്കാനൊരുങ്ങി റെയിൽവേ. യാത്രാ ചെയ്യുമ്പോഴുള്ള എല്ലാ ആവശ്യ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകും. ഡിസംബര്‍ അവസാനത്തോടെ പുതിയ ആപ്പ് നിലവിൽ വരുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. വെവ്വേറെ ആപ്പുകളിലും വെബ്‌സൈറ്റുകളിലുമായാണ് നിലവിൽ റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാകുന്നത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി ഉപയോ​ഗിക്കുന്നത് ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ്. ഇതാണ് ഏറ്റവും പ്രചാരമുള്ള റെയിൽവേ ആപ്പ്. യു.റ്റി.എസ് എന്ന ആപ്പാണ് ജനറൽ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യാൻ ഉപയോ​ഗിക്കുന്നത്.

Also Read: ഇനി പിഡിഎഫുകൾ കുത്തിയിരുന്ന് വായിക്കേണ്ട, ചാറ്റ് ജിപിടി വച്ചുള്ള ഈ വിദ്യ അറിഞ്ഞിരുന്നാൽ മതി

ഇനി ഇതെല്ലാം ഒറ്റ ആപ്പിൽ ലഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.

2023-24-ല്‍ 4270.18 കോടി രൂപയായിരുന്നു ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം വരുമാനം. 1111.26 കോടിരൂപയാണ് ലാഭം. ഐ.ആര്‍.സി.ടി.സി.ക്ക് ലഭിച്ച വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News