20 രൂപയ്ക്ക് ഊണും മൂന്ന് രൂപയ്ക്ക് വെള്ളവും; ബജറ്റ് ഫ്രണ്ട്‌ലിയായി ഇന്ത്യൻ റെയിൽവേ

റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള റസ്‌റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ പലപ്പോഴും മടി കാണിക്കുന്നവരാണ് നാം. ഭക്ഷണത്തിന്റെ ഗുണമേന്മ സംബന്ധിച്ച സംശയമാണ് ഇതിന് കാരണം. ഒപ്പം വില കൂടുതലും. ഇപ്പോഴിതാ യാത്രക്കാരുടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപം, മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ.

ALSO READ: തെളിവുമില്ല… വെളിവുമില്ല…; കുഴൽനാടനെ ട്രോളി എംവി ജയരാജൻ

ഇന്ത്യയിലുടനീളം 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകളാണ് ഈ സംരംഭത്തിന് കീഴിൽ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിൽ 17 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. വളരെവേഗം തന്നെ ഇത് കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകളിലാണ് പ്രത്യേക ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുള്ളത്.

ALSO READ: രൂപത്തിൽ മാറ്റം, നമ്പർ പ്ലേറ്റുമില്ല; കാർ കസ്റ്റഡിയിലെടുത്ത് എംവിഡി

ചെന്നൈ ഡിവിഷനിൽ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനിൽ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനിൽ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനിൽ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ 11 സ്റ്റേഷനുകളിലും കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഊണിന് വെറും 20 രൂപയും വെള്ളത്തിന് മൂന്ന് രൂപയുമാണ് ഈടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News