എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ പിടികൂടിയത് സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ചാണ് ഷാറൂഖിനെ പിടികൂടിയത്. പ്രതിയെ ഇത്രയും പെട്ടെന്ന് പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎയ്ക്കും നന്ദിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോൾ അക്രമി ഡി 1 കമ്പാർട്ട്‌മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 9 പേർക്ക് പൊള്ളലേറ്റു. പെട്രോൾ ഒഴിച്ച് തീവെച്ച ശേഷം അക്രമി ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here