സിഗ്‌നലിംഗ് സംവിധാനം പാളിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു; ഒരു ദശാബ്ദത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം

ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം.200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് ഒഡീഷ സര്‍ക്കാരും പറയുന്നത്. ഒഡീഷയ്ക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാല്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയയ്ക്കുമെന്നും അറിയിച്ചു.

Also Read- ‘ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നത് കണ്ടു; ഒരാളുടെ മുഖം വികൃതമായിരുന്നു’; ഒഡീഷ ട്രെയിനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്

ട്രെയിനില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു ഇനിയും വ്യക്തതയായിട്ടില്ല. അപകടത്തില്‍പ്പെട്ട എസ്എംവിടി ഹൗറ എക്‌സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണ്. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് നിഗമനം. അങ്ങനെയെങ്കില്‍ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സിഗ്‌നലിംഗ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വേയ്ക്ക് കഴിഞ്ഞില്ല.

Also Read- ‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു; തകര്‍ന്നതില്‍ അധികവും എസി, സ്ലീപ്പര്‍ ബോഗികള്‍’: അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന മലയാളി

ഒഡീഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീണു.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും തകര്‍ന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളില്‍ മൃതദേഹമുണ്ടോയെന്നാണ് സംശയമുണ്ട്. അപകടം നടന്നതിന് സമീപത്തായുളള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News