കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണം ; രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്

ദില്ലിയിലെ രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്. കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം പൊളിച്ച് പള്ളികൾ നീക്കണമെന്നാണ് നോട്ടീസിലെ നിർദേശം. ദില്ലിയിലെ രണ്ട് പ്രമുഖ മുസ്‌ലിം പള്ളികളായ ബംഗാളി മാർക്കറ്റ് മോസ്‌ക്കും ബാബർ ഷാ തകിയ മസ്ജിദിനുമാണ് നോട്ടീസ് നൽകിയത്.

നിശ്ചിത സമയത്തിനുള്ളിൽ കൈയേറ്റങ്ങൾ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഭൂമി തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതരുടെ മുന്നറിയിപ്പ് നോട്ടീസിൽ പറയുന്നുണ്ട്‌. നോട്ടീസിൽ ഭൂമി അനധികൃതമായി കൈയേറിയതാണെന്ന് റെയിൽവേ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ALSOREAD: ‘കേരള മോഡലിൽ തമിഴ്‌നാടും’; വാർധക്യകാല പെൻഷൻ ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

റെയിൽവേ ഭൂമിയിൽ നിർമ്മിച്ച അനധികൃത കെട്ടിടങ്ങളോ ക്ഷേത്രങ്ങളോ പള്ളികളോ ആരാധനാലയങ്ങളോ സ്വമേധയാ നീക്കം ചെയ്യാൻ ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുന്നു.
നോട്ടീസ് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ റെയിൽവേ നിയമപ്രകാരം റെയിൽവേ ഭരണകൂടം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.കൈയേറ്റങ്ങൾക്ക് ഉത്തരവാദികളായ കക്ഷികൾ ഈ പ്രക്രിയയ്ക്കിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായിരിക്കും. എന്നാൽ റെയിൽ‌വേ ഭരണകൂടത്തെ എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ALSO READ: മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന; ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍

അതേസമയം, ഇത് 400 വർഷത്തോളം പഴക്കമുള്ള പള്ളിയാണെന്നാണ് ബാബർ ഷാ തകിയ മസ്ജിദിന്റെ സെക്രട്ടറി പറയുന്നത്. ഇതുകൂടാതെ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ തൊട്ടടുത്തുള്ള ഓഫീസിനും റെയിൽവേ അധികൃതർ സ്ഥലം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

ALSO READ: കൊയിലാണ്ടിയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

റെയിൽവേ ഭൂമിയിൽ അനുമതിയില്ലാതെയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് റെയിൽവേ അധികൃതർ വാദിക്കുന്നു. ചരിത്രപ്രസിദ്ധമായ പള്ളികൾ ഡൽഹിയുടെ മതപരവും സാംസ്കാരികവുമായ ഭൂപ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News