ബംഗാൾ ട്രെയിന്‍ അപകടത്തിൽ പരിശോധന തുടരുന്നു; ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ്

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം. മരിച്ച ലോക്കോ പൈലറ്റിനുണ്ടായ മാനുഷിക പിഴവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി ലോക്കോ പൈലറ്റ് സംഘടന രംഗത്തെത്തിയിട്ടുണ്ട്.

Also Read; ബംഗാൾ ട്രെയിൻ അപകടം; റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടന

അപകട കാരണം മരിച്ച ലോക്കോ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആരോപണം. മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലായിരുന്നു. ഗുഡ്സ് ട്രെയിനിന് ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കാന്‍ രേഖാമൂലം അനുമതിയും നല്‍കിയിരുന്നു.

Also Read; പുതിയ മദ്യ നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തും; ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി എംബി രാജേഷ്

റാണിപത്രയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് ടിഎ 912 എന്ന രേഖാമൂലമുള്ള അധികാരം നല്‍കിയത്. സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ടിന് മുമ്പേ റെയില്‍വേ ബോര്‍ഡിന്റെ പ്രസ്താവന ബോധപൂര്‍വ്വമെന്നും ആരോപണം. അതേസമയം ട്രെയിനപകടം ഉണ്ടായ ബംഗാളിലെ ഫാന്‍സിഡെവ മേഖലയില്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News