വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 23 മുതല്‍ അപേക്ഷിച്ച് തുടങ്ങാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 22 ആണ്. rrc-wr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

Also Read; ‘ആളുകളുടെ മനസ്സിൽ ഉള്ള മഹദ് വ്യക്തിയെ വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ, പുതിയ അശ്വമേധത്തിനായി കാത്തിരിക്കുന്നു…’: അശ്വമേധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഡോ. ആർഷ എം ദേവ്

അപേക്ഷകൾ അയക്കുന്നതിന് ആവശ്യമായ യോഗ്യതകൾ;

1. പത്താം ക്ലാസോ, മെട്രികുലേഷനോ പൂര്‍ത്തിയാക്കിയിരിക്കണം
2. അംഗീകൃത ബോര്‍ഡിന് കീഴില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം
3. ഒക്ടോബര്‍ 22 പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായം 15-നും 24-നുമിടയിലായിരിക്കണം
4. NCVT/SCVT അംഗീകരിച്ച ഐടിഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം

Also Read; യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷ ഫലം അറിയാം…

തിരഞ്ഞെടുക്കുന്ന രീതി;

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. മെട്രികുലേഷന് മിനിമം 50 ശതമാനത്തോടെ പാസായിരിക്കണമെന്ന നിബന്ധനയുണ്ട്. ഐടിഐ പരീക്ഷയുടെ മാര്‍ക്കും പരിഗണനയിലെടുക്കും. ഇതിന് രണ്ടും ഈക്വല്‍ വെയിറ്റേജ് ആവും ഉണ്ടാകുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

News summary; Railway Recruitment Cell inviting applications for Apprentice Vacancies of Western Railway

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News