‘കായികമത്സരങ്ങള്‍ക്ക് പോകുന്ന താരങ്ങള്‍ക്ക് റെയില്‍വേ പ്രത്യേക കോച്ച് അനുവദിക്കണം’: മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അദ്ദേഹം കത്തയച്ചു.

ALSO READ:  ചൂരൽമല ദുരന്ത ബാധിതരോടുള്ള അവഗണന: കേന്ദ്രത്തിന്റെ ധിക്കാരപരമായ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ കെ അനിൽ കുമാർ

നിലവില്‍ ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കിയാലും മുഴുവന്‍ പേര്‍ക്കും റിസര്‍വേഷന്‍ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂള്‍ നേരത്തേ നിശ്ചയിക്കാന്‍ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസര്‍വേഷന്‍ നടത്താന്‍ സാധിക്കുന്നില്ല.

ALSO READ: അറിഞ്ഞോ അറിയാതെയോ ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? മെസ്സേജ് വന്നെങ്കില്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി എംവിഡി

അടിയന്തിര സാഹചര്യങ്ങളില്‍ കായികതാരങ്ങള്‍ക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമര്‍ജന്‍സി ക്വാട്ടയില്‍ പരമാവധി റിസര്‍വേഷന്‍ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തില്‍ റെയില്‍വേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News