ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ കയറാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം പോരാ, പാസ്‌പോര്‍ട്ട് തന്നെ വേണം; അമ്പരപ്പിക്കുന്ന കാര്യം ഇങ്ങനെ

Atari Shyam Singh Railway Station

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കയറണമെങ്കില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിര്‍ബന്ധമാണെന്ന കാര്യം നമുക്ക് നന്നായി അറിയാം. പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാതെ സ്‌റ്റേഷനുകളില്‍ കയറിയാല്‍ പിഴയടയ്‌ക്കേണ്ടിയും വരും. എന്നാല്‍ പാസ്പോര്‍ട്ടും വിസയും നിര്‍ബന്ധമായും കാണിക്കേണ്ട ഒരു റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയില്‍ ഉണ്ട്.

പഞ്ചാബിലെ അട്ടാരി ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷനാണ് ഇത്തരത്തിലുള്ള വലിയ സുരക്ഷയുള്ളത്. ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ളസ്ഥലമാണിത്. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് മാത്രമല്ല, സാധുതയുള്ള വിസയും ആവശ്യമാണ്.

സാധുവായ പാസ്പോര്‍ട്ടും വിസയും ഇല്ലാതെ അട്ടാരി ഷാം സിംഗ് റെയില്‍വേ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അമൃത്സര്‍ വഴി ലാഹോര്‍ ലൈനില്‍ പാകിസ്ഥാനില്‍ എത്തുന്നതിന് മുമ്പുള്ള ഇന്ത്യയിലെ അവസാന സ്റ്റേഷന്‍ കൂടിയാണിത്.

Also Read : ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞോ? സൗജന്യമായി പുതുക്കാനുള്ള സമയപരിധിയില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

നോര്‍ത്തേണ്‍ റെയില്‍വേയുടെ ഫിറോസ്പൂര്‍ ഡിവിഷനാണ് ഈ സ്റ്റേഷന്‍ നിയന്ത്രിക്കുന്നത്, സായുധ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും 24/7 സിസിടിവി നിരീക്ഷണവും ഉള്‍പ്പെടെ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അതിര്‍ത്തിയില്‍ അമൃത്സറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അട്ടാരിയിലും വാഗാ അതിര്‍ത്തിയിലും ഈ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്നു. അതുകൊണ്ട് തന്നെ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഇവിടെ നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News