കടുത്ത ചൂടിൽ ലഖ്‌നൗവിലെ റെയിൽവേ ട്രാക്കുകൾ ഉരുകി; ലോക്കോ പൈലറ്റിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

കനത്ത ചൂടിനെ തുടർന്ന് ശനിയാഴ്ച ലഖ്‌നൗവിലെ നിഗോഹാൻ റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈനിലെ റെയിൽപാളങ്ങൾ ഉരുകി. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ട്രാക്കിന്റെ പരപ്പിൽ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് തൽക്ഷണം ട്രെയിൻ നിർത്തുകയായിരുന്നു. ലോക്കോ പൈലറ്റിൻ്റെ മനസാന്നിധ്യം കാരണം വൻ ദുരന്തമാണ് ഒഴിവായത്.റെയിൽവേ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉരുകിയ ട്രാക്കുകൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾക്ക് ഉത്തരവിട്ടു.

also read; പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം, ഒടുവില്‍ കത്തിക്കുത്ത്

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നിലഞ്ചൽ എക്‌സ്‌പ്രസ് കടന്നു പോകുമ്പോഴാണ് ട്രെയിൻ പാളത്തിൽ കുലുക്കം അനുഭവപ്പെട്ടത്.തുടർന്ന് ലോക്കോ പൈലറ്റ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാർ തകരാർ കണ്ടെത്തി ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News