ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ നിന്നും തങ്ങളുടെ പിഴവ് മറച്ചുവെക്കാൻ റെയിൽവേയുടെ ശ്രമം. ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന് ഡിആർഎം (ഡിവിഷണൽ റെയിൽവേ മാനേജർ) ന്യായീകരിച്ചു. തോട്ടിൽ ഒഴുകിയത്തിയ മാലിന്യമാണ് ഉള്ളതെന്നും, അതിന്റെ ഉത്തരവാദിത്തം ഏജൻസികൾക്കാണെന്നും ഡിആർഎം പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ട ജോയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിലും തണുത്ത പ്രതികരണമാണ് റെയിൽവേ അറിയിച്ചത്. ചില നിയമങ്ങൾ ഉണ്ടെന്നും അതിനു അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളുവെന്നുമാണ് നഷ്ടപരിഹാരത്തെ കുറിച്ച് ഡിആർഎം പറഞ്ഞത്. ജോയ് കരാർ തൊഴിലാളി ആണെന്നും നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള കാരണമായി ഡിആർഎം മനീഷ് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ രാജൻ
‘നിലവിൽ റെയിൽവേ നിലപാട് വ്യക്തമാക്കിയതാണ്. മാലിന്യങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നെത്താറുണ്ട്.
പെട്ടെന്നുള്ള ഒഴുക്കാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചത്. മാലിന്യ നീക്കത്തിനും പരിഹാരത്തിനുമായി അക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരികളും നഗരസഭയുമായി ചേർന്ന് മാലിന്യ നീക്കം നടത്തും. കനാൽ റെയിൽവേ യാഡിന് അകത്ത് കൂടിയാണ് ഒഴുകുന്നത്. 170 മീറ്ററാണ് ഇതിന്റെ നീളം കനാലിന് ആഴം കുറവാണ്, ധാരാളം മാലിന്യങ്ങളും ഉണ്ടായിരുന്നു’, ന്യായീകരിച്ചുകൊണ്ട് റെയിൽവേ പറഞ്ഞു.
ALSO READ: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി
‘അപകട കാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പ്രശ്ന പരിഹാരത്തിന് സംയുക്തമായ നടപടികൾ വേണം അതിന് റെയിൽവെ സന്നദ്ധമാണ്. റെയിൽവെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യ നിക്ഷേപം സാധ്യമല്ല. വലിയ ഫെൻസിംഗ് കെട്ടിയിട്ടുണ്ട്. ടണലിനകത്ത് ഇറങ്ങി വൃത്തിയാക്കൽ എളുപ്പമല്ല. ടണലിലേക്ക് മാലിന്യം എത്താതിരിക്കാൻ നടപടി വേണം. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. നടന്ന കാര്യങ്ങൾ ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിക്കും.നഷ്ടപരിഹാരം നൽകുന്നതടക്കം പരിശോധനകൾക്ക് ശേഷം തീരുമാനിക്കും’, റെയിൽവേ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here