ബിഹാറിൽ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി റെയിൽവേ തൊഴിലാളി മരിച്ചു

BIHAR TRAIN ACCIDENT

ബീഹാറിലെ ബെഗുസാരായിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് ഓപ്പറേഷനിടെ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ഒരു റെയിൽവേ പോർട്ടർ മരിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്.

പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ലഖ്‌നൗ ജംഗ്‌ഷനിൽ നിന്ന് എത്തിയ ലഖ്‌നൗ-ബറൗണി എക്‌സ്‌പ്രസിന്‍റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് മാറിയപ്പോൾ അമർ കുമാർ റാവു കോച്ചുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

ALSO READ; 12 വർഷം കൂടെ നിന്നു- കുടുംബത്തിൻ്റെ ഐശ്വര്യങ്ങൾക്ക് സാക്ഷിയായി, മറ്റൊരാൾക്ക് കൈമാറാൻ മനസ് വരുന്നില്ല; ഒടുവിൽ പ്രിയ കാറിനെ സംസ്കരിച്ച് ഒരു കുടുംബം

കണ്ടു നിന്നവർ അപായമണി മുഴക്കിയെങ്കിലും, എഞ്ചിൻ റിവേഴ്സ് ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ചലിക്കുന്ന എഞ്ചിന്‍റെ ഇടയിൽ അമർന്ന് റാവുവിന് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കോച്ചുകൾക്കിടയിൽ റാവു കുടുങ്ങിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News