കേരളത്തോടുള്ള റയിൽവേയുടെ അവഗണന; കോട്ടയത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് സിഐടിയു

റെയിൽവെയുടെ അവഗണനയ്ക്ക് എതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് സിഐടിയു കോട്ടയം റെയിൽവെ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിലംഗം എവി റസൽ ഉദ്‌ഘാടനം ചെയ്തു. റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയും, മാലിന്യ നിർമാർജനത്തിൽ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയും ആയിരുന്നു സമരം.

Also Read: ‘പുഞ്ചിരിമട്ടം വാസയോഗ്യമല്ല; ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം’: ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

റെയിൽവേയ്ക്ക് മികച്ച വരുമാനം സമ്മാനിക്കുന്ന സംസ്ഥാനത്തോടാണ് റെയിൽവേ കാലങ്ങളായി അവഗണന തുടരുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എവി റസൽ പറഞ്ഞു. നാഗമ്പടത്ത് നിന്നും ആരംഭിച്ച മാർച്ച് റെയിവെയ്ക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് ധർണ്ണ പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് റെജി സഖറിയ അദ്ധ്യക്ഷനായി. ജില്ലാ സെകട്ടറി റ്റി. ആർ. രഘുനാഥ്, മറ്റു ഭാരവാഹികളായ കെ അനിൽകുമാർ, വി ജയപ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News