‘ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണം’: എഎ റഹീം എംപി

ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി. റെയില്‍വേ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെ തരിമ്പ് എങ്കിലും ബാക്കിയുണ്ടെങ്കില്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണം. ഇതുവരെ അതുണ്ടായില്ലെന്നും ഇനിയും വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എംപി എന്ന നിലയ്ക്ക് വീണ്ടും കത്ത് നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഏറ്റവും ഉചിതമായ നഷ്ടപരിഹാരത്തുക നല്‍കി മാതൃകയാകാന്‍ റെയില്‍വേ തയ്യാറാകണം. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ റെയില്‍വേ മാലിന്യനിര്‍മാര്‍ജനത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് റെയില്‍വേ പരിശോധിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ ഇടപെടല്‍ മാതൃകാപരമല്ല. ആദ്യഘട്ടത്തില്‍ റെയില്‍വേ ഇടപെടാതെ മാറിനിന്നു. റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:കനത്ത മഴ; പാലക്കാട് വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

സംസ്ഥാന സര്‍ക്കാരും നഗരസഭയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാടാകേ ഇതിനൊപ്പം നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ മാറിനിന്നു. ജനങ്ങളുടേതാണ് റെയില്‍വേ. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകണം. ജോയിയുടെ മരണത്തില്‍ റെയില്‍വേ സമഗ്രമായ അന്വേഷണം നടത്തണമെന്നും എഎ റഹീം എം പി ആവശ്യപ്പെട്ടു.

സര്‍ക്കാരും നഗരസഭയും ജോയിയുടെ ജീവനുവേണ്ടി തിരഞ്ഞു. പക്ഷേ പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് തിരഞ്ഞത്. ജീവനോടെ ജോയിയെ തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനും കേരളത്തില്‍ ഉണ്ടാകില്ല. പക്ഷേ പുര കത്തുമ്പോള്‍ വാഴ വെട്ടും പോലെ പ്രതിപക്ഷ നേതാവ് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. അത്യധികം നിന്ദ്യമായ നടപടിയാണ് ഉണ്ടായത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം. രക്ഷാപ്രവര്‍ത്തനത്തിലും പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം കണ്ടു. മനുഷ്യത്വം ഇല്ലാത്ത പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അത് പ്രതിപക്ഷം തിരുത്തും എന്നാണ് പ്രതീക്ഷ. രണ്ട് കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് ഉണ്ടല്ലോ. അവര്‍ ഇതില്‍ ഇടപെടേണ്ടതല്ലേ. അത് എന്തുകൊണ്ട് ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:എടത്വയിൽ മരം വീണു വീട് തകർന്നു; ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News