ജോലിക്കിടെ അപകടത്തില്‍പെട്ട് മരിച്ചുപോയ റെയില്‍വേ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനു കത്തയച്ചു.
ALSO READ:ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ റെയില്‍വേ കോണ്‍ട്രാക്ട് തൊഴിലാളിയായിരുന്ന ജോയ് അപകടത്തില്‍പ്പെടുന്നത്. 2 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇന്നലെ രാവിലെയാണ് ജോയിയുടെ മൃതദേഹം ലഭിക്കുന്നത്.
ALSO READ:മഴ കനക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
രക്ഷാപ്രവര്‍ത്തനവേളയില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ നിസ്സംഗത അങ്ങേയറ്റം അപലനീയമാണ്. ദുര്‍ഘടമായ സാഹചര്യങ്ങളിലും റെയില്‍വേ തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. റെയില്‍വേ ഈ നയം ഉടന്‍ തിരുത്തണം. എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും പരേതനായ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും മന്ത്രിക്കയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here