തീപിടിക്കുന്ന വസ്തുക്കളുമായുള്ള ട്രെയിന്‍ യാത്ര അപകടമാണെന്ന് നിരന്തരം ബോധവത്കരണം നടത്തിയിട്ടും നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ. പടക്കം, ഗ്യാസ് സിലിണ്ടറുകള്‍ പോലുള്ള വസ്തുക്കളുമായി 155 പേരെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. സിഗററ്റ്, ബീഡി എന്നിവയുമായി യാത്രചെയ്ത 3,284 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ALSO READ: ഹിമാചലിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്
എലത്തൂരില്‍ ട്രെയിനിന് തീകൊളുത്തിയ സംഭവത്തിന് പിറകേ ട്രെയിന്‍ യാത്ര നടത്തുന്നവര്‍ കൈയില്‍ കരുതാന്‍ പാടില്ലാത്ത വസ്തുക്കളെ കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിരുന്നു. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പക്ഷേ പലരും ഈ നിയമത്തിന് പ്രാധാന്യം നല്‍കാറില്ല. അങ്ങനെ ചെയ്താല്‍ കടുത്ത നടപടിയുണ്ടാവുമെന്ന തെളിയിക്കുന്ന കണക്കാണ് ഇപ്പോള്‍ റെയില്‍വേ തന്നെ പുറത്തുവിട്ടിരിക്കുന്നത്. 37311 പരിശോധനകളാണ് വ്യാപകമായി പാലക്കാട് ഡിവിഷനിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയത്. ഇതില്‍ 22,110 സ്റ്റേഷനുകള്‍ ഉള്‍പ്പെടും. റെയില്‍വേ പരിസരം, വാഷിംഗ് ലൈന്‍സ്, പിറ്റ് ലൈന്‍സ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 7,656 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
ALSO READ: ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി
ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ലാത്ത വസ്തുക്കളില്‍ ആദ്യ സ്ഥാനം ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ക്കാണ്. ഇവ ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ല. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ പോലുള്ള ഇന്ധനങ്ങള്‍, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ഒന്നും ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതരുത്. കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയില്‍ കൊണ്ടുപോകാന്‍ പാടില്ല. എന്നാല്‍ സുഖമില്ലാത്ത രോഗികള്‍ക്കൊപ്പം ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്നതില്‍ വിലക്കില്ല. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കള്‍ നിരോധിതമാണ്. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയും കൈയില്‍ കരുതാന്‍ പാടില്ല. റെയില്‍വേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ യാത്രയ്ക്കിടെ കൈയില്‍ കരുതുന്ന യാത്രക്കാരന് റെയില്‍വേ ആക്ട് സെക്ഷന്‍ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here