യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകളെ ജനറൽ സ്ലീപ്പർ കോച്ചുകളായി മാറ്റാനുള്ള നീക്കവുമായി റെയിൽവേ . ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. ഈ നീക്കത്തിലൂടെ ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം ഓഗസ്റ്റ് 21 നാണ് റെയിൽവേ ബോർഡ് പുറപ്പെടുവിച്ചത്.
പ്രാദേശിക യാത്രക്കാർ, പ്രതിദിന യാത്രക്കാർ എന്നിവർക്ക് ഇത് പ്രയോജനം പെടുമെന്നും, ഇത് വഴി വരുമാനം വർധിക്കാൻ സഹായിക്കുമെന്നുമാണ് റെയിൽവേയുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ പെട്ടന്ന് തന്നെ നടപ്പിലാക്കാനുള്ള നടപടി വേണമെന്നും റെയിൽവേ ആവശ്യപ്പെട്ടു .
എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18-24 ബെർത്തുകളും ടു ടയർ എസി കോച്ചിന് 48–54 ബെർത്തുകൾ ആണ് ഉളളത്. ത്രീ ടയർ എസി കോച്ചിൽ 64-72 ബർത്തും സ്ലീപ്പർ കോച്ചുകളിൽ 72-80 ബർത്തും ഉൾപ്പെടുന്നു. ഇതേസമയം റിസർവേഷൻ ഇല്ലാത്ത സാധാരണ കോച്ചിൽ 90 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here