അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ മാനേജർമാർക്ക് കൗൺസിലിങ് നൽകാനൊരുങ്ങി റെയിൽവെ. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിവിധ സോണൽ ഓഫീസുകൾക്ക് റെയിൽവെ മന്ത്രാലയം അയച്ചു.
ALSO READ: മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു
ബാലസോർ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ട്രെയിൻ മാനേജർ, സെക്ഷൻ കൺട്രോളർ തുടങ്ങിയവർക്കാണ് കൗൺസിലിങ് നൽകുക. സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്കും നിരന്തരം ജാഗ്രതയോടെയിരിക്കാനും സംബന്ധിച്ചുള്ളതാകും കൗൺസിലിങ്. ചില റെയിൽവെ സോണുകളിൽ കൗൺസിലിങ് സംവിധാനം നേരത്തെത്തന്നെ ഉണ്ടെങ്കിലും അവ കൂടുതൽ ശക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ല.
ALSO READ: നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു
ദുർഗ് – പുരി എക്സ്പ്രസ്സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെ ട്രെയിൻ ഖാരിയര്‍ റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ബി 3 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. സംഭവം ഉണ്ടായയുടനെ റെയിൽവെ അധികൃതർ സമയോചിതമായി ഇടപെട്ടു. ഒരു മണിക്കൂറിനുള്ളിൽ തീ കെടുത്തി അറ്റകുറ്റപ്പണികൾ തീർത്ത ശേഷം ട്രെയിൻ യാത്ര തുടർന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here