പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ലെന്ന് ഡിവിഷന്‍ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു.

കോടികളുടെ വരുമാനമുള്ള പാലക്കാട് ഡിവിഷന്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാംരംഭിച്ചിരുന്നു. പാലക്കാടിനെ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗളൂരു ഡിവിഷനുകള്‍ ആരംഭിക്കാനായിരുന്നു നീക്കമെന്നാണ് സൂചന. എന്നാല്‍ പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ മന്ത്രിമാരായ എം.ബി രാജേഷ്, വി അബ്ദുറഹ്‌മാന്‍ എന്നിവരും ഡിവൈഎഫ്‌ഐയും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഡിവിഷനെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ് വന്നിരിക്കുന്നത്. പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഡിവിഷന്‍ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി കുറിപ്പിലൂടെ അറിയിച്ചത്.

പുതിയ ട്രെയിനുകള്‍ അനുവദിക്കാതെയും റെയില്‍പാതകള്‍ നവീകരിക്കാതെയും കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടരുകയാണ്. ടിക്കറ്റ് ഉള്‍പ്പെടെ മറ്റുവരുമാനങ്ങളിലൂടെ 2023-24 സാമ്പത്തിക വര്‍ഷം പാലക്കാട് ഡിവിഷന്‍ നേടിയെടുത്തത് 1691 കോടി രൂപയാണ്. കോടികളുടെ വരുമാനം ഉണ്ടായിട്ടും നഷ്ടത്തിലാണെന്ന വിചിത്രവാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു ജങ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവയാണ് പാലക്കാട് ഡിവിഷനിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. പാലക്കാട് റെയ്ല്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ സംസ്ഥാനത്തെ യുഡിഎഫ് എംപിമാരോ, കോണ്‍ഗ്രസ് നേതാക്കളോ ഒന്നും മിണ്ടിയിട്ടില്ല. ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ് വന്നെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൂട്ടാനുള്ള നീക്കം നടക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News