ഹിമാചല്‍ പ്രദേശില്‍ വീണ്ടും ആശങ്കയായി മഴ

ഹിമാചല്‍ പ്രദേശില്‍ വീണ്ടും ആശങ്കയായി മഴ.സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. കുളുവിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 400 ഓളം റോഡുകള്‍ അടച്ചിട്ടു. അടുത്ത 24 മണിക്കൂറില്‍ ഷിംല ഉള്‍പ്പെടെയുള്ള 6 ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Also Read: സംസ്ഥാനത്ത് ചൂടേറുന്നു: അടുത്ത മാസം മ‍ഴ പെയ്തില്ലെങ്കില്‍ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യത

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു അറിയിച്ചു.ജൂണ്‍ 24ന് ഹിമാചല്‍പ്രദേശില്‍ ആരംഭിച്ച മഴക്കെടുതിയില്‍ 238 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.അതേ സമയം ഉത്തരാഖണ്ഡിലും മഴ തുടരുന്നു. സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News