സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലെർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും കാസർകോട് കണ്ണൂർ ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. നിലവിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കാലവർഷം നേരത്തെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെങ്കിലും മിതമായ മഴയാണ് ഇതുവരെ ലഭിച്ചത്. സീസണിലെ ആദ്യ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിൾനാട് ആന്ധ്രാ തീരത്തിനു അകലെയായി രൂപപ്പെട്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ല.

Also Read: ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ബൈക്ക് മോഷണം; പിന്നില്‍ മൂന്നംഗ സംഘം

വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം മെയ് 24 ഓടെയാകും മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കുക. തുടർന്നും ഇതേ ദിശയിൽ സഞ്ചാരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതോടെ കേരളത്തിൽ കാലവർഷം നേരത്തെ എത്തുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാട് തീരങ്ങളിൽ രണ്ട് ചക്രവാത ചുഴിയും തെക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.

Also Read: മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും; സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ്

ഈ സാഹചര്യത്തിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന വിലക്കും വിനോദസഞ്ചാരകേന്ദ്രങ്ങലിലേക്കുള്ള യാത്ര വിലക്കും തുടരുകയാണ്. മലയോര മേഖലകളിൽ രാത്രി യാത്ര നടത്തരുതെന്നും നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News