കേരളത്തില്‍ ഒരാഴ്ച്ച മഴ സാധ്യത അറിയിപ്പ് ; ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി

കേരളത്തില്‍ ഒരാഴ്ചക്കാലത്തേക്ക് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വരാൻ പോകുന്ന 7 ദിവസം വ്യാപകമായി നേരിയതും, ഇടത്തരവും ആയ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ സെപ്റ്റംബർ 8 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തന്നെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ : പാപ്പനംകോട് തീപിടുത്തത്തിൽ രണ്ട് പേർ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതാണ് കേരളത്തിലെ മഴ സാധ്യത സജീവമാക്കുന്നത്. ന്യൂനമർദ്ദം സംബന്ധിച്ചുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുകയാണ്. സെപ്റ്റംബർ 5 ന് ഇത് മധ്യ പടിഞ്ഞാറൻ – വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത കാണുന്നു . നിലവിൽ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതിനോടൊപ്പം മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി ആണ് കേരളത്തില്‍ അടുത്ത 7 ദിവസതെക്ക് വ്യാപകമായി നേരിയതും, ഇടത്തരവും ആയ മഴക്ക് സാധ്യത കൽപ്പിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News