സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Rain

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also read:പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ച് യുവാവ്; പൊലീസ് കേസ്

വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവിൽ പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുകയാണ്.

Also read:‘കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 57 കോടി അനുവദിച്ചു’: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം കൊല്ലം ആലപ്പുഴ തൃശൂർ പാലക്കാട്‌ കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. മറ്റന്നാൾ വരെ അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 21 വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ദുരന്ത സാധ്യത മേഖലയിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശമുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. അതേസമയം, തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News