മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് റെഡ് അലർട്ട്

rain alert

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലർട്ട് തുടരുകയാണ്.

Also Read; പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ എ ഗ്രൂപ്പിൽ അതൃപ്തി; രാഹുൽ മാങ്കൂട്ടത്തിന് ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരം സന്ദർശനം നിഷേധിച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം പൂന്തുറ ഭാഗങ്ങളിൽ ശക്തമായ കടൽക്ഷോഭവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Also Read; നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ തൻ്റേതായ വ്യക്തിത്വം നിലനിർത്തി; നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയു ഉണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News