‘ആരും പേടിക്കേണ്ട മഴ വരുന്നുണ്ട്’, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്: കടലിൽ കളി വേണ്ട കേരള തീരത്ത് റെഡ് അലർട്ട് തുടരും

സംസ്ഥാനത്ത് ചൂടിനാശ്വാസമായി മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ചൊവ്വാഴ്ച വയനാട് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ‘കരയുന്നത് പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്’, യുവതിയുടെ മൊഴി പുറത്ത്

നാളെ അഞ്ച് ജില്ലകളില്‍ മഴസാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് ആറിന് തിങ്കളാഴ്ച കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച വയനാട് യെല്ലോ അലേര്‍ട്ട് ആയിരിക്കും. മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുമുണ്ട്.

ALSO READ: ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ വിധി ഇന്ന്, പിതാവ് നൽകിയ തെളിവുകൾ കോടതിയിൽ

അതേസമയം, കള്ളക്കടൽ പ്രതിഭാസം മൂലം കേരള തീരത്ത് റെഡ് അലർട്ട് ഇപ്പോഴും തുടരുകയാണ്. കടലിൽ ഇറങ്ങുന്നതിനു കളിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News